Skip to content

ഈ ഫിറ്റ്നസ് മതിയോ ? വിമർശകർക്ക് തകർപ്പൻ ക്യാച്ചിലൂടെ മറുപടി നൽകി രോഹിത് ശർമ്മ

സ്ഥിരതയില്ലാ നീലക്കുറിഞ്ഞിയാണ് ഇതൊക്കെയായിരുന്നു കുറച്ചുനാൾ വരെ രോഹിത് ശർമ്മയ്ക്കെതിരെയുള്ള വിമർശനങ്ങൾ. തകർപ്പൻ ബാറ്റിങ് പ്രകടനത്തിലൂടെ ഹിറ്റ്മാൻ അതിന് മറുപടി നൽകിയപ്പോൾ ഫിറ്റ്നസ് ചില വിമർശകർ ആയുധമാക്കി. ഇപ്പോഴിതാ തകർപ്പൻ ക്യാച്ചിലൂടെ ശേഷിക്കുന്ന വിമർശകർക്കും മറുപടി നൽകിയിരിക്കുകയാണ് ഹിറ്റ്മാൻ.

ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിലാണ് രോഹിത് ശർമ്മയുടെ തകർപ്പൻ ക്യാച്ച് പിറന്നത്. ഉമേഷ് യാദവ് എറിഞ്ഞ പതിനൊന്നാം ഓവറിലെ ആദ്യ പന്ത് ബംഗ്ലാദേശ് ക്യാപ്റ്റൻ മോമിനുൾ ഹഖ് ഡിഫെൻഡ് ചെയ്യാൻ ശ്രമിക്കവേ എഡ്ജ് ചെയ്ത് ആദ്യ സ്ലിപ്പിൽ നിന്നിരുന്ന കോഹ്ലിക്ക് മുൻപിലേക്ക് പോകവെ രണ്ടാം സ്ലിപ്പിൽ നിന്നിരുന്ന രോഹിത് ശർമ്മ ചാടി ഒറ്റകയ്യിൽ കൈപിടിയിലൊതുക്കുകയായിരുന്നു.

വീഡിയോ :

https://twitter.com/SYDNEY159_/status/1197795576466722816