ഇക്കാര്യം കോഹ്ലിക്കും സെലക്ടർമാർക്കും തലവേദനയാകും ; രോഹിത് ശർമ്മ
It’s Going to be a big headache for Virat Kohli and Selectors
ബംഗ്ലാദേശിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളെ അഭിനന്ദിച്ച് രോഹിത് ശർമ്മ. ഇത്തരത്തിലുള്ള മികച്ച പ്രകടനം തങ്ങൾ തുടർന്നാൽ അത് ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും സെലക്ടർമാർക്കും വലിയ തലവേദനയാകുമെന്നും മത്സരശേഷം രോഹിത് ശർമ്മ പറഞ്ഞു.
” മത്സരത്തിൽ ഞങ്ങൾക്ക് വിജയം നേടിത്തന്നത് ബൗളർമാരാണ്. ഡ്യൂ ഉള്ളതുകൊണ്ട് തന്നെ മധ്യഓവറുകളിൽ പന്തെറിയുകയെന്നത് എളുപ്പമായിരുന്നില്ല. ഒരു ഘട്ടത്തിൽ എട്ടോവറിൽ 70+ റൺസ് മാത്രം വേണ്ടെന്നിരിക്കെ അവർ അനായാസം വിജയം നേടുമെന്ന് തോന്നി. ഞങ്ങൾ മികച്ച തിരിച്ചുവരവാണ് നടത്തിയത്. അവർ ഉത്തരവാദിത്വം ഏറ്റെടുത്ത് മികച്ച രീതിയിൽ കളിച്ചു. കെ എൽ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും പ്രകടനം ഗംഭീരമായിരുന്നു. ഓരോ കളിക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണം അത് തന്നെയാണ് ടീമിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ലോകകപ്പിന് അടുക്കുന്നതിന് മുൻപേ തന്നെ ശരിയായ ടീം ബാലൻസ് കണ്ടെത്തേണ്ടതുണ്ട്. ഇന്നത്തെ പോലെ മികച്ച പ്രകടനം ഞങ്ങൾക്ക് തുടരാൻ സാധിച്ചാൽ അത് വിരാട് കോഹ്ലിക്കും സെലക്ടർമാർക്കും വലിയ തലവേദന സൃഷ്ടിക്കും ” രോഹിത് ശർമ്മ പറഞ്ഞു..