Skip to content

രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ രണ്ടാം ഇന്നിങ്സിൽ നേടിയ സെഞ്ചുറിയോടെ ഇന്ത്യൻ മണ്ണിൽ തുടർച്ചയായ ഏഴ് ഇന്നിങ്സിൽ 50+ സ്കോർ നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ.

തുടർച്ചയായ ആറ് ഇന്നിങ്സുകളിൽ 50 + സ്കോർ നേടിയ മുൻ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ എവർടൺ വീക്‌സ് (1948- 1949), മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് (1997-98) മുൻ സിംബാബ്‌വെ ക്യാപ്റ്റൻ ആൻഡി ഫ്‌ളവർ (1993-2000) എന്നിവരെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്.

ഓപ്പണറായുള്ള ആദ്യ മത്സരത്തിലെ രണ്ട് ഇന്നിങ്സുകളിലും സെഞ്ചുറി നേടുന്ന ബാറ്റ്സ്മാൻ (176,127) , ഓപ്പണറായുള്ള ആദ്യ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ (303 റൺസ്) എന്നീ റെക്കോർഡുകളും രോഹിത് ശർമ്മ സ്വന്തം പേരിലാക്കി.