Skip to content

ടെസ്റ്റ് ക്രിക്കറ്റിലും മികച്ച ബാറ്റ്സ്മാനാകാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കും ; ഷൊഹൈബ് അക്തർ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലുള്ള ഇന്ത്യൻ ഇലവനിൽ രോഹിത് ശർമ്മയ്ക്കും അവസരം നൽകണമെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ.

” ഇതിനുമുൻപും രോഹിത് ശർമ്മയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ അവസരം ലഭിച്ചിരുന്നു എന്നാൽ ആ അവസരം വിനിയോഗിക്കാൻ അവന് സാധിച്ചിരുന്നില്ല. പക്ഷേ ടീമിൽ അവനെ തീർച്ചയായും ഉൾപ്പെടുത്തണം. അവനൊരു ബിഗ് മാച്ച് വിന്നറാണ്. നിലവിൽ രോഹിത് ശർമ്മ മികച്ച ഫോമിലാണ് അതുകൊണ്ട് തന്നെ അവന് അവസരം നൽകണം. ” അക്തർ പറഞ്ഞു.

” ടീമിൽ അവനെ ഉൾപ്പെടുത്തിയിട്ടും പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കുന്നത് ശരിയല്ല. അവന്റെ കഴിവ്‌ ടെസ്റ്റ് ക്രിക്കറ്റിലും കാഴ്ച്ചവെയ്ക്കുമെന്ന കാര്യത്തിൽ എനിക്ക് വിശ്വാസമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലും പ്ലേയറാകുവാൻ അവന് സാധിക്കും ” അക്തർ കൂട്ടിച്ചേർത്തു.