Skip to content

രോഹിത് ശർമ്മയുമായി ഭിന്നതയെന്ന വാർത്തകൾക്കെതിരെ വിരാട് കോഹ്ലി

ഇന്ത്യൻ ടീമിൽ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുമായി അഭിപ്രായ ഭിന്നതകളുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. അത്തരത്തിൽ ഭിന്നതകൾ ഉണ്ടായിരുന്നുവെങ്കിൽ ടീം ഇന്ത്യയ്ക്ക് ഇത്ര നന്നായി കളിക്കുവാൻ സാധിക്കുകയില്ലയെന്നും ഇത്തരത്തിലുള്ള വാർത്തകൾ ഒരേസമയം അമ്പരപ്പിക്കുന്നതും അപമാനകരവുമാണെന്നും കോഹ്ലി പറഞ്ഞു.

” ഇക്കാര്യങ്ങൾ കുറെ കാലമായി ഞാൻ കാണുന്നതാണ്. വ്യക്തിപരമായ കാര്യങ്ങൾ വലിച്ചിഴക്കുന്നത് ഒരു പരിധി കഴിഞ്ഞാൽ അവഹേളനമാണ്. ഞാൻ 11 വർഷമായി ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്നു രോഹിതാകട്ടെ 10 വർഷവും. ആളുകൾ ഇത്തരത്തിൽ വാർത്തകൾ കെട്ടിച്ചമക്കുന്നത് വിചിത്രമായി തോന്നുന്നു. നിങ്ങൾക്ക് ഡ്രസിങ് റൂമിൽ വന്നെത്തി കാണാം നിങ്ങളെ കാണിക്കാൻ വീഡിയോ എടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ല ” വിരാട് കോഹ്ലി തുറന്നടിച്ചു.