Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ കോട്രലിനെതിരെ സിക്സ് പറത്തിയാണ് ഈ റെക്കോർഡ് രോഹിത് ശർമ്മ സ്വന്തമാക്കിയത്. മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി, വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ എന്നിവർ മാത്രമാണ് രോഹിത് ശർമ്മയ്ക്ക് മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടിയിട്ടുള്ളത്.

ക്രിസ് ഗെയ്ൽ 530 ഇന്നിങ്സിൽ നിന്നും 534 സിക്സും ഷാഹിദ് അഫ്രീദി 508 ഇന്നിങ്സിൽ നിന്നും 476 സിക്സും നേടിയപ്പോൾ വാങ്കഡെയിൽ നടന്ന മത്സരത്തിൽ നേടിയ അഞ്ച് സിക്സ് അടക്കം 360 ഇന്നിങ്സിൽ നിന്നും 404 സിക്സ് രോഹിത് ശർമ്മ ഇതുവരെ നേടിയിട്ടുണ്ട്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 120 സിക്സ് ഇതുവരെ നേടിയിട്ടുള്ള രോഹിത് ശർമ്മ ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്സ്മാൻ കൂടിയാണ്. ഏകദിനത്തിൽ 232 സിക്സും ടെസ്റ്റ് ക്രിക്കറ്റിൽ 52 സിക്സും ഇതുവരെ ഹിറ്റ്മാന്റെ ബാറ്റിൽ നിന്നും പിറന്നിട്ടുണ്ട്.