Skip to content

ഒരു ടെസ്റ്റ് സീരീസിൽ ഏറ്റവും കൂടുതൽ സിക്സ് ; വെസ്റ്റിൻഡീസ് താരത്തിന്റെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ

ഒരു ടെസ്റ്റ് സീരീസിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സിലാണ് ഈ റെക്കോർഡ് ഹിറ്റ്മാൻ സ്വന്തം പേരിലാക്കിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ 15 സിക്സ് പറത്തിയ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ ഷിംറോൺ ഹെറ്റ്മയറിന്റെ റെക്കോർഡാണ് രോഹിത് ശർമ്മ തകർത്തത്.

പരമ്പരയിൽ നാല് ഇന്നിങ്സിൽ നിന്നുമായി 434 റൺസ് നേടിയ രോഹിത് ശർമ്മ 17 സിക്സുകൾ ഇതുവരെ അടിച്ചുകൂട്ടി.
ഹെറ്റ്മയറിന് മുൻപ് 2012 ൽ ന്യൂസിലാൻഡിനെതിരെ 14 സിക്സ് നേടിയ ഹർഭജൻ സിങായിരുന്നു ഈ റെക്കോർഡിനുടമ.