Skip to content

2006 ൽ സെവാഗും ദ്രാവിഡും 13 വർഷങ്ങൾക്ക് ശേഷം രോഹിത് ശർമ്മയും മായങ്ക് അഗർവാളും

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമ്മയും മായങ്ക് അഗർവാളും കാഴ്ച്ച വെച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 317 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. രോഹിത് ശർമ്മ 176 റൺസും മായങ്ക് അഗർവാൾ 215 റൺസും നേടിയാണ് പുറത്തായത്.

ഈ പ്രകടനത്തോടെ സാക്ഷാൽ രാഹുൽ ദ്രാവിഡിനും വീരേന്ദർ സെവാഗിനും ശേഷം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഓപ്പണിങ് ജോഡിയായുള്ള ആദ്യ ഇന്നിങ്സിൽ 300 ന് മുകളിൽ റൺസ് കൂട്ടിച്ചേർക്കുന്ന ഓപ്പണർമാരെന്ന റെക്കോർഡ് അഗർവാളും രോഹിത് ശർമ്മയും സ്വന്തമാക്കി.

2006 ൽ ഓപണിങ് ജോഡിയായുള്ള ആദ്യ ഇന്നിങ്സിൽ പാകിസ്ഥാനെതിരെ 410 റൺസാണ് ദ്രാവിഡും സെവാഗും ചേർന്ന് നേടിയത്. സമനിലയിൽ അവസാനിച്ച മത്സരത്തിൽ ദ്രാവിഡ് 233 പന്തിൽ നിന്നും 128 റൺസ് നേടിയപ്പോൾ വീരേന്ദർ സെവാഗ് 247 പന്തിൽ 47 ഫോറും ഒരു സിക്സുമടക്കം 254 റൺസ് അടിച്ചുകൂട്ടി.