Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് രോഹിത് ശർമ്മ ; നേട്ടമുണ്ടാക്കി അജിങ്ക്യ രഹാനെയും

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ക്യാപ്റ്റൻ വിരാട് കോഹ്ലി രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ അവസാന മത്സരത്തിൽ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി.

ടെസ്റ്റ് റാങ്കിങ്ങിൽ പത്താം സ്ഥാനത്തെത്തിയതോടെ വിരാട് കോഹ്ലിക്കൊപ്പം മൂന്ന് ഫോർമാറ്റിലും ആദ്യ പത്തിലിടം നേടുന്ന ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 529 റൺസാണ് രോഹിത് ശർമ്മ അടിച്ചുകൂട്ടിയത്.