Skip to content

അടുത്ത ലോകകപ്പിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കണം ; മുൻ ഇന്ത്യൻ താരം

ലോകകപ്പിലെ പരാജയത്തിന് പുറകെ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻസി വിരാട് കോഹ്ലി ഒഴിയണമെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് താരം വസിം ജാഫർ. 2023 ൽ ലോകകപ്പിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കുന്നത് കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ജാഫർ പങ്കുവെച്ചു.

ലോകകപ്പിലെ പുറത്താകലിന് പുറകെ നിരവധി വിമർശനങ്ങളാണ് കോഹ്ലിക്കെതിരെയും പരിശീലകൻ രവി ശാസ്‌ത്രിയ്ക്കെതിരെയും ഉയർന്നുവരുന്നത്. സെമിഫൈനലിൽ ധോണിയെ ഏഴാമനായി ഇറക്കിയ തീരുമാനത്തെ സച്ചിൻ ടെണ്ടുൽക്കറും സൗരവ് ഗാംഗുലിയുമടക്കമുള്ള മുൻ ഇന്ത്യൻ താരങ്ങൾ ചോദ്യം ചെയ്തിരുന്നു.

കോഹ്ലിയുടെ അഭാവത്തിൽ നിദാഹസ് ട്രോഫിയിലും ഏഷ്യാ കപ്പിലും ഇന്ത്യയെ നയിച്ച രോഹിത് ശർമ്മ ടീമിന് കിരീടം നേടിക്കൊടുത്തിരുന്നു. ഐ പി എല്ലിൽ മൂന്ന് തവണ രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസിനെ ചാമ്പ്യന്മാരാക്കിയപ്പോൾ ഒരിക്കൽ പോലും ആർ സി ബിയ്ക്ക് കിരീടം നേടിക്കൊടുക്കാൻ കോഹ്ലിക്ക് സാധിച്ചിട്ടില്ല.