Skip to content

വെറും ഒരു റൺ അകലെ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ ഒരു റൺ കൂടെ നേടാൻ സാധിച്ചാൽ ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന ചരിത്രറെക്കോർഡ് ന്യൂസിലാൻഡ് ക്യാപ്റ്റന് സ്വന്തമാക്കാം. നിലവിൽ ഒമ്പത് മത്സരത്തിൽ നിന്നും 91.33 ശരാശരിയിൽ 548 റൺസ് നേടിയ വില്യംസൺ 2007 ലോകകപ്പിൽ 548 റൺസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേള ജയവർധനെയ്ക്കൊപ്പമാണ്.

ഇന്ത്യയ്‌ക്കെതിരായ മത്സരത്തോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനെന്ന നേട്ടം വില്യംസൻ സ്വന്തമാക്കിയിരുന്നു. 2015 ലോകകപ്പിൽ 547 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിലിനെയാണ് വില്യംസൺ മറികടന്നത്.