Skip to content

ആ തീരുമാനം ടീം മൊത്തത്തിൽ എടുത്തത് ; രവി ശാസ്ത്രി

ന്യൂസിലാൻഡിനെതിരായ സെമിഫൈനലിൽ ധോണിയെ ആറാം നമ്പർ ബാറ്റ്സ്മാനായി ഇറക്കിയത് ടീമിന്റെ മൊത്തത്തിലുള്ള തീരുമാനപ്രകാരമായിരുന്നുവെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ധോണി നേരത്തെ ബാറ്റിങ്ങിനിറങ്ങി പുറത്തായിരുന്നുവെങ്കിൽ അത് ഒരു ഏകപക്ഷീയമായ മത്സരമായി മാറുമായിരുന്നുവെന്നും ധോണിയുടെ എക്സ്പീരിയൻസ് അവസാനം വരെ ടീമിന് ആവശ്യമായിരുന്നുവെന്നും ധോണി എക്കാലത്തെയും മികച്ച ഫിനിഷറാണെന്നും ആ രീതിയിൽ അവനെ ഉപയോഗിക്കാൻ സാധിച്ചില്ലെങ്കിൽ അത് വലിയ കുറ്റമാകുമെന്നും രവി ശാസ്ത്രി പറഞ്ഞു .

റിഷാബ് പന്ത് ആ സാഹചര്യത്തിലും മികച്ച രീതിയിലാണ് കളിച്ചതെന്നും ട്രെന്റ് ബോൾട്ടിനെ കാര്യക്ഷമമായി നേരിടാൻ അവന് സാധിച്ചുവെന്നും ഔട്ടായി പോയതിൽ കുറ്റം പറയാൻ സാധിക്കില്ലയെന്നും ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണെന്നും രവി ശാസ്ത്രി കൂട്ടിച്ചേർത്തു.