Skip to content

മാർട്ടിൻ ഗപ്റ്റിലിന് പിന്തുണയുമായി ആദം മിൽനെ

ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിന് പിന്തുണയുമായി മുൻ സഹതാരം ആദം മിൽനെ. കഴിഞ്ഞ ലോകകപ്പിൽ 547 റൺസ് നേടി തകർത്താടിയ ഗപ്റ്റിലിന് ഈ ലോകകപ്പിൽ തിളങ്ങാൻ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് 73 റൺസ് നേടിയതൊഴിച്ചാൽ ബാറ്റിങ്ങിൽ ടീമിന് കാര്യമായൊന്നും സംഭാവന ചെയ്യാൻ ഈ വലംകയ്യൻ ബാറ്റ്സ്മാന് സാധിച്ചിട്ടില്ല. എന്നാൽ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാൻ നേടിയ ക്യാച്ചും സെമിഫൈനലിൽ ധോണിയെ പുറത്താക്കിയ ഡയറക്ട് ത്രോയുമടക്കം ഫീൽഡിങിൽ മികവ് പുലർത്താൻ ഗപ്റ്റിലിന് സാധിച്ചു.

” മാർട്ടിൻ ഗപ്റ്റിലിന് ഇതുവരെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിച്ചിട്ടില്ല. എന്നാൽ അവൻ വേൾഡ് ക്ലാസ് ബാറ്റ്‌സ്മാനാണ്. നാല് വർഷത്തിന് മുൻപ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അവൻ ഡബിൾ സെഞ്ചുറി നേടിയിരുന്നു. ഫോമിൽ തിരിച്ചെത്താൻ ലോകകപ്പ് ഫൈനലിനേക്കാൾ മികച്ച വേദി എന്താണ് ? ” ഐസിസി മീഡിയ റീലീസിൽ മിൽനെ പറഞ്ഞു.