Skip to content

അഫ്ഘാനിസ്ഥാനെ ഇനിമുതൽ റാഷിദ് ഖാൻ നയിക്കും

ലോകകപ്പിലെ മോശം പ്രകടനത്തിന് പുറകെ ഗുൽബാദിൻ നൈബി ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കി അഫ്ഘാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. സ്പിന്നർ റാഷിദ് ഖാനായിരിക്കും ഇനി മൂന്ന് ഫോർമാറ്റിലും അഫ്ഘാനിസ്ഥാനെ നയിക്കുക. ലോകകപ്പിന് തൊട്ടുമുൻപാണ് ഗുൽബാദിൻ നൈബിനെ ഏകദിന ക്യാപ്റ്റനായും റാഷിദ് ഖാനെ ടി20 ക്യാപ്റ്റനായും റഹ്മത് ഷായെ ടെസ്റ്റ് ക്യാപ്റ്റനായും നിയമിച്ചത്. എന്നാൽ ലോകകപ്പിൽ ഒരു ജയം പോലും നേടാൻ അഫ്ഘാനിസ്ഥാന് സാധിച്ചില്ല. കൂടാതെ വിജയിക്കേണ്ട മത്സരങ്ങൾ അടക്കം ക്യാപ്റ്റന്റെ മോശം തീരുമാനങ്ങളെ തുടർന്ന് അഫ്ഘാനിസ്ഥാൻ കൈവിട്ടു.

ഒരു മത്സരത്തിൽ ടെസ്റ്റ് പോലും അഫ്ഗാനിസ്ഥാനെ നയിക്കാൻ അവസരം നൽകാതെയാണ് റഹ്മത് അലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കിയിരിക്കുന്നത്.

മുൻ ക്യാപ്റ്റൻ കൂടിയായ അസ്‌ഘർ അഫ്ഘാനെ വൈസ് ക്യാപ്റ്റനായും അഫ്ഘാൻ ബോർഡ് നിയമിച്ചു.