Skip to content

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് ; ക്രിസ് ഗെയ്ലിനെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ പതിനൊന്നാം ഓവറിൽ സുനിൽ നരെയയ്ൻ എറിഞ്ഞ പന്ത് അതിർത്തി കടത്തിയാണ് വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാൻ ക്രിസ് ഗെയ്ലിനെ മറികടന്ന് ഈ ചരിത്രനേട്ടം രോഹിത് ശർമ്മ സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവർ

രോഹിത് ശർമ്മ – 107

ക്രിസ് ഗെയ്ൽ – 105

മാർട്ടിൻ ഗപ്റ്റിൽ – 103

കോളിൻ മൺറോ – 92

ബ്രണ്ടൻ മക്കല്ലം – 91

അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡും ഏറ്റവും കൂടുതൽ സെഞ്ചുറിയെന്ന റെക്കോർഡും രോഹിത് ശർമ്മയുടെ പേരിലാണ്.