Skip to content

പറത്തിയത് 12 സിക്സ് ; റെക്കോർഡിട്ട് രോഹിത് ശർമ്മയും അഗർവാളും

ആദ്യ ടെസ്റ്റ് ഇന്നിങ്സിൽ തന്നെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ പുതുഓപ്പണിങ് സഖ്യം. ഓപ്പണിങ് കൂട്ടുകെട്ടിൽ 317 റൺസ് കൂട്ടിച്ചേർത്ത ഇരുവരും ചേർന്ന് ആറ് സിക്സ് വീതം 12 സിക്സുകൾ ആദ്യ ഇന്നിങ്സിൽ പറത്തി. ഇതോടെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഓപ്പണിങ് ജോഡിയെന്ന റെക്കോർഡ് ഇരുവരും സ്വന്തമാക്കി.

നേരത്തെ 2003 ൽ പെർത്തിൽ നടന്ന സിംബാബ്‌വെ – ഓസ്‌ട്രേലിയ മത്സരത്തിലും 2015 ഷാർജയിൽ നടന്ന പാകിസ്ഥാൻ ന്യൂസിലാൻഡ് മത്സരത്തിലും ഓപ്പണർമാർ 11 സിക്സ് നേടിയിരുന്നു. രസകരമെന്തെന്നാൽ ഇതിൽ രണ്ട് മത്സരത്തിലും 11 സിക്സും നേടിയത് ഒരേയൊരു ബാറ്റ്സ്മാനാണ്. മാത്യൂ ഹെയ്ഡനും ബ്രണ്ടൻ മക്കല്ലവുമാണ് സിക്സുകൾ ഒറ്റയ്ക്ക് പറത്തി സഹതാരങ്ങളെ കാഴ്ച്ചക്കാരാക്കിയത്.