Skip to content

ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി വിരാട് കോഹ്ലിയും ജസ്പ്രീത് ബുംറയും

ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ഒന്നും രണ്ടും സ്ഥാനങ്ങൾ നിലനിർത്തി ബൗളർമാരുടെ റാങ്കിങ്ങി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിർ ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി.

നേരത്തെ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ആമിർ വിരമിച്ചിരുന്നു. പരമ്പരയിൽ ആറ് വിക്കറ്റുകൾ വീഴ്ത്തിയ ഉസ്മാൻ ഷിൻവാരി 28 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 43 ആം സ്ഥാനത്തെത്തി.

പാകിസ്ഥാൻ ബാറ്റ്സ്മാന്മാരായ (18 ^ 16), ഹാരിസ് സൊഹൈൽ (35 ^ 32), എന്നിവരും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി.