Skip to content

മായങ്ക് അഗർവാളിന്റെ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യ സ്വന്തമാക്കിയത് അപൂർവ്വനേട്ടം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണർ മായങ്ക് അഗർവാൾ ഡബിൾ സെഞ്ചുറി കുറിച്ചതോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി നാല് മത്സരങ്ങളിൽ ഒരു ടീമിലെ ബാറ്റ്സ്മാന്മാർ ഡബിൾ സെഞ്ചുറി നേടുന്നത്. ഇതിനുമുൻപ് സൗത്താഫ്രിയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിൽ മായങ്ക് അഗർവാളും പൂനെയിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും റാഞ്ചിയിൽ നടന്ന മൂന്നാം മത്സരത്തിൽ രോഹിത് ശർമ്മയും ഡബിൾ സെഞ്ചുറി നേടിയിരുന്നു.

ഇത് നാലാം തവണയാണ് ഒരു വർഷത്തിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ നാല് ഡബിൾ സെഞ്ചുറി നേടുന്നത്. ഇതിനുമുൻപ് 2004 ലും 2016 ലും 2017 ലും ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഒരു വർഷത്തിൽ നാല് ഡബിൾ സെഞ്ചുറികൾ നേടിയിരുന്നു.