Skip to content

സച്ചിന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കാതെ വാർണറും രോഹിത് ശർമ്മയും

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിൽ തന്നെ തുടരും. ഈ ലോകകപ്പിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും ഈ റെക്കോർഡ് മറികടക്കുമെന്ന് ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും സെമിഫൈനലുകളിൽ ഇരു ബാറ്റ്സ്മാന്മാർക്കും ഫോം കണ്ടെത്താൻ സാധിച്ചില്ല. 2007 ലോകകപ്പിൽ 659 റൺസ് നേടിയ മാത്യൂ ഹെയ്ഡനെയും മറികടക്കാൻ ഇരുബാറ്റ്സ്മാന്മാർക്കും സാധിച്ചില്ല.

2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസിന്റെ റെക്കോർഡ് മറികടക്കാൻ 27 റൺസായിരുന്നു സെമിഫൈനലിൽ രോഹിത് ശർമ്മയ്ക്ക് വേണ്ടിയിരുന്നത് എന്നാൽ ഒരു റൺ മാത്രം നേടാനെ ഇന്ത്യൻ വൈസ് ക്യാപ്റ്റന് സാധിച്ചുള്ളു. മറുഭാഗത്ത് 35 റൺസ് വേണ്ടിയിരുന്ന വാർണർക്ക് സെമിഫൈനലിൽ 9 റൺസ് നേടാനെ സാധിച്ചുള്ളൂ.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവർ

സച്ചിൻ ടെണ്ടുൽക്കർ – 673 റൺസ് (2003)

മാത്യൂ ഹെയ്ഡൻ – 659 റൺസ് (2007)

രോഹിത് ശർമ്മ – 648 റൺസ് (2019)

ഡേവിഡ് വാർണർ – 647 റൺസ് (2019)

ഷാക്കിബ്‌ അൽ ഹസൻ – 605 റൺസ് (2019)