Skip to content

ഫിഫ്റ്റിയുമായി രോഹിത് ശർമ്മ ;ഇന്ത്യയ്ക്ക് മികച്ച സ്കോർ

രോഹിത് ശർമ്മയുടെ ഫിഫ്റ്റി മികവിൽ വെസ്റ്റിൻഡീസിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 167 റൺസ് നേടി. 51 പന്തിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 67 റൺസ് രോഹിത് ശർമ്മ നേടി. ധവാൻ 16 പന്തിൽ 23 റൺസും ക്യാപ്റ്റൻ വിരാട് കോഹ്ലി 23 പന്തിൽ 28 റൺസും ക്രൂനാൽ പാണ്ഡ്യ 13 പന്തിൽ 23 റൺസും നേടി. നാല് റൺ മാത്രം നേടി പുറത്തായ റിഷാബ് പന്ത് വീണ്ടും നിരാശപ്പെടുത്തി.

വെസ്റ്റിൻഡീസിന് വേണ്ടി ഓഷെയ്ൻ തോമസ്, കോട്രൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും കീമോ പോൾ ഒരു വിക്കറ്റും നേടി.