Skip to content

ICC cricket world cup

സെഞ്ചുറിയുമായി അവിഷ്കാ ഫെർണാണ്ടോ ; വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ

അവിഷ്കാ ഫെർണാണ്ടോയുടെ തകർപ്പൻ സെഞ്ചുറി മികവിൽ വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 338 റൺസ് നേടി. 103 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സുമടക്കം 104 റൺസ് നേടിയാണ് ഫെർണാണ്ടോ പുറത്തായത്.… Read More »സെഞ്ചുറിയുമായി അവിഷ്കാ ഫെർണാണ്ടോ ; വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ

ലോകകപ്പിൽ നിന്നും വിജയ് ശങ്കർ പുറത്ത് ; പകരക്കാരനായി മായങ്ക് അഗർവാൾ

കാൽവിരലിനേറ്റ പരിക്ക് മൂലം ഇന്ത്യൻ ഓൾ റൗണ്ടർ വിജയ് ശങ്കർ ലോകകപ്പിൽ നിന്നും നിന്നും പുറത്ത്. മായങ്ക് അഗർവാൾ ശങ്കറിന് പകരക്കാരനായി ഇന്ത്യൻ ടീമിലെത്തും. ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ വർഷം ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അഗർവാൾ ഇതുവരെയും അന്താരാഷ്ട്ര ഏകദിനത്തിൽ കളിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ… Read More »ലോകകപ്പിൽ നിന്നും വിജയ് ശങ്കർ പുറത്ത് ; പകരക്കാരനായി മായങ്ക് അഗർവാൾ

സ്പിന്നർമാരെ നേരിടുന്നതിൽ സഹായിച്ചത് ആ ഇന്ത്യൻ താരം ; ജോണി ബെയർസ്റ്റോ

തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ഓപണിങ് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ നേടിയത്. 90 പന്തിൽ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി പൂർത്തിയാക്കിയ ബെയർസ്റ്റോ 109 പന്തിൽ 111 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിൽ ഇന്ത്യൻ സ്പിന്നർമാരായ ചഹാലിനെയും കുൽദീപിനെയും തലങ്ങും… Read More »സ്പിന്നർമാരെ നേരിടുന്നതിൽ സഹായിച്ചത് ആ ഇന്ത്യൻ താരം ; ജോണി ബെയർസ്റ്റോ

രോഹിത് ശർമ്മയുടെ സെഞ്ചുറി പാഴായി ; ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 31 റൺസിന്റെ തകർപ്പൻ വിജയം

ഇന്ത്യയെ 31 റൺസിന് പരാജയപെടുത്തി സെമിഫൈനൽ സാധ്യതകൾ സജീവമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 306 റൺസ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ രോഹിത്… Read More »രോഹിത് ശർമ്മയുടെ സെഞ്ചുറി പാഴായി ; ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 31 റൺസിന്റെ തകർപ്പൻ വിജയം

സ്റ്റീവ് സ്മിത്തിന് ശേഷം ആ നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

ലോകകപ്പിൽ സ്റ്റീവ് സ്മിത്തിന് ശേഷം തുടർച്ചയായ അഞ്ച് മത്സരത്തിൽ ഫിഫ്റ്റി+ സ്കോർ നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ നേട്ടം കോഹ്ലി സ്വന്തമാക്കിയത്. ലോകകപ്പിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റൻ കൂടിയാണ്… Read More »സ്റ്റീവ് സ്മിത്തിന് ശേഷം ആ നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ തകർത്താടി സ്റ്റോക്‌സ് ; ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ

നിർണായക മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ. ബെയർസ്റ്റോയുടെ സെഞ്ചുറി മികവിൽ നിശ്ചിത 50 ഓവറിൽ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 337 റൺസ് നേടി. തകർപ്പൻ തുടക്കമാണ് ജേസൺ റോയും ജോണി ബെയർസ്റ്റോയും ചേർന്ന് ഇംഗ്ലണ്ടിന് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ… Read More »തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ തകർത്താടി സ്റ്റോക്‌സ് ; ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ

തകർപ്പൻ പ്രകടനത്തിന് പിന്നിൽ ഇന്ത്യയ്‌ക്കെതിരായ പരാജയം ; മിച്ചൽ സ്റ്റാർക്ക്

ന്യൂസിലാൻഡിനെ 86 റൺസിന് പരാജയപെടുത്തി വിജയകുതിപ്പ് തുടരുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയുടെ ഈ തകർപ്പൻ പ്രകടനത്തിന് പിന്നിൽ ഇന്ത്യയ്ക്കെതിരായ പരാജയമാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും ആ മത്സരത്തിൽ… Read More »തകർപ്പൻ പ്രകടനത്തിന് പിന്നിൽ ഇന്ത്യയ്‌ക്കെതിരായ പരാജയം ; മിച്ചൽ സ്റ്റാർക്ക്

ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും ; റിഷാബ് പന്തിന് അരങ്ങേറ്റം

ലോകകപ്പ് ഗ്ലാമർ പോരാട്ടത്തിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ആതിഥേയരായ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ വിജയ് ശങ്കറിന് പകരക്കാരനായി റിഷാബ് പന്ത് ഇന്ത്യൻ ടീമിലെത്തി. പന്തിന്റെ ലോകകപ്പ് അരങ്ങേറ്റം കൂടിയാണിത്. ഇംഗ്ലണ്ട് ടീമിൽ ഓപ്പണർ ജേസൺ റോയ് തിരിച്ചെത്തി. ഇന്ത്യൻ ഇലവൻ… Read More »ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും ; റിഷാബ് പന്തിന് അരങ്ങേറ്റം

ലോകകപ്പിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം ; ചരിത്രനേട്ടത്തിൽ മിച്ചൽ സ്റ്റാർക്ക്

ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന ചരിത്രനേട്ടത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഈ റെക്കോർഡ് സ്റ്റാർക്ക് സ്വന്തം പേരിൽ കുറിച്ചത്. മത്സരത്തിൽ 9.4 ഓവറിൽ 26 റൺസ്… Read More »ലോകകപ്പിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം ; ചരിത്രനേട്ടത്തിൽ മിച്ചൽ സ്റ്റാർക്ക്

നീണ്ട 1679 ദിവസങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് വീഴ്ത്തി സ്റ്റീവ് സ്മിത്ത്

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് നേടി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ വിക്കറ്റാണ് സ്റ്റീവ് സ്മിത്ത് നേടിയത്. ഇതിന് മുൻപ് 2014 നവംബറിൽ സൗത്താഫ്രിക്കയ്ക്കെതിരെയാണ് സ്റ്റീവ് സ്മിത്ത് വിക്കറ്റ്… Read More »നീണ്ട 1679 ദിവസങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് വീഴ്ത്തി സ്റ്റീവ് സ്മിത്ത്

കൂവാനെത്തിയവർക്ക് മറുപടിയായി സ്റ്റീവ് സ്മിത്തിന്റെ അവിശ്വസനീയ ക്യാച്ച്

ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ അവിശ്വസനീയ ക്യാച്ചുമായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ന്യൂസിലാൻഡ് ഇന്നിങ്സിലെ 35 ആം ഓവറിലാണ് സ്മിത്തിന്റെ ഈ സൂപ്പർമാൻ ക്യാച്ച് പിറന്നത്. സ്റ്റാർക്ക് എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാതം ഫ്ലിക്ക്… Read More »കൂവാനെത്തിയവർക്ക് മറുപടിയായി സ്റ്റീവ് സ്മിത്തിന്റെ അവിശ്വസനീയ ക്യാച്ച്

ന്യൂസിലാൻഡിനെതിരെ ഓസ്‌ട്രേലിയക്ക് 86 റൺസിന്റെ തകർപ്പൻ വിജയം

ന്യൂസിലാൻഡിനെതിരെ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് 86 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 244 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 43.4 ഓവറിൽ 157 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 9.4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി… Read More »ന്യൂസിലാൻഡിനെതിരെ ഓസ്‌ട്രേലിയക്ക് 86 റൺസിന്റെ തകർപ്പൻ വിജയം

അഫ്ഘാനിസ്ഥാനെ പരാജയപെടുത്തി സെമിഫൈനൽ പ്രതീക്ഷകൾ സജീവമാക്കി പാകിസ്ഥാൻ

ആവേശപോരാട്ടത്തിനൊടുവിൽ അഫ്ഘാനിസ്ഥാനെതിരെ പാകിസ്ഥാന് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയം. അഫ്ഘാനിസ്ഥാൻ ഉയർത്തിയ 228 റൺസിന്റെ വിജയലക്ഷ്യം 49.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ പാകിസ്ഥാൻ മറികടന്നു. 54 പന്തിൽ പുറത്താകാതെ 49 റൺസ് നേടിയ ഇമാദ് വാസിമാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. 9… Read More »അഫ്ഘാനിസ്ഥാനെ പരാജയപെടുത്തി സെമിഫൈനൽ പ്രതീക്ഷകൾ സജീവമാക്കി പാകിസ്ഥാൻ

ഹാട്രിക് നേടി ട്രെന്റ് ബോൾട്ട് ; ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലാൻഡിന് 244 റൺസിന്റെ വിജയലക്ഷ്യം

ന്യൂസിലാൻഡിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 243 റൺസ് നേടാനെ ഓസ്‌ട്രേലിയക്ക് സാധിച്ചുള്ളൂ. നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഫെർഗുസണും ജിമ്മി നീഷമും… Read More »ഹാട്രിക് നേടി ട്രെന്റ് ബോൾട്ട് ; ഓസ്‌ട്രേലിയക്കെതിരെ ന്യൂസിലാൻഡിന് 244 റൺസിന്റെ വിജയലക്ഷ്യം

നാല് റൺസ് അകലെ ഡുപ്ലെസിസിന് നഷ്ട്ടപെട്ടത് ഡിവില്ലിയേഴ്സിനൊപ്പമെത്താനുള്ള അവസരം

ശ്രീലങ്കയ്ക്കെതിരെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തി ആശ്വാസവിജയം സ്വന്തമാക്കിയിരിക്കുകയാണ് സൗത്താഫ്രിക്ക. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം 37.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. 96 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും 80 റൺസ് നേടിയ ഹാഷിം… Read More »നാല് റൺസ് അകലെ ഡുപ്ലെസിസിന് നഷ്ട്ടപെട്ടത് ഡിവില്ലിയേഴ്സിനൊപ്പമെത്താനുള്ള അവസരം

ബംഗ്ലാദേശിനെതിരായ തോൽവിയുടെ ഞെട്ടൽ മത്സരശേഷവും വിട്ടുപോയില്ല ; ഫാഫ് ഡുപ്ലെസിസ്

ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തി ആശ്വാസ വിജയം നേടിയിരിക്കുകയാണ് സൗത്താഫ്രിക്ക. ടൂർണമെന്റിൽ എട്ട് മത്സരത്തിൽ നിന്നും രണ്ട് വിജയം മാത്രം നേടാനെ സൗത്താഫ്രിക്കയ്ക്ക് സാധിച്ചിട്ടുള്ളൂ. ടൂർണമെന്റിൽ തിരിച്ചടിയായത് ബംഗ്ലാദേശിനെതിരായ പരാജയമായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. അപ്രതീക്ഷിതമായി ഏറ്റുവാങ്ങിയ ആ… Read More »ബംഗ്ലാദേശിനെതിരായ തോൽവിയുടെ ഞെട്ടൽ മത്സരശേഷവും വിട്ടുപോയില്ല ; ഫാഫ് ഡുപ്ലെസിസ്

ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം

ശ്രീലങ്കയ്ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി സൗത്താഫ്രിക്ക. ശ്രീലങ്ക ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം 37.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. പുറത്താകാതെ 105 പന്തിൽ 80 റൺസ് നേടിയ ഹാഷിം അംലയും 103 പന്തിൽ 96… Read More »ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ഈ നേട്ടം

സെമി ഫൈനൽ പ്രതീക്ഷയുമായി ലോർഡ്സിൽ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുമ്പോൾ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ ഏകദിന ക്രിക്കറ്റിൽ 138 ഇന്നിങ്സിൽ നിന്നും 5968 റൺസ് വില്യംസൺ നേടിയിട്ടുണ്ട്. 32 റൺസ് കൂടെ നാളെ നടക്കുന്ന മത്സരത്തിൽ നേടാനായാൽ ഏകദിനത്തിൽ… Read More »ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ഈ നേട്ടം

സൗത്താഫ്രിക്കയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച

സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. 49.3 ഓവറിൽ 203 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. മൂന്ന് വിക്കറ്റ് വീതം നേടിയ ക്രിസ് മോറീസും പ്രിട്ടോറിയസും ചേർന്നാണ് ശ്രീലങ്കയെ തകർത്തത്. കഗിസോ റബാഡ രണ്ട് വിക്കറ്റും ഫെഹ്ലുക്വായോ,… Read More »സൗത്താഫ്രിക്കയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച

ബൗളർമാരെ കുറ്റപ്പെടുത്താൻ സാധിക്കില്ല, ബാറ്റിങിലും ഫീൽഡിങിലും മെച്ചപ്പെടണം ; വെസ്റ്റിൻഡീസ് ക്യാപ്റ്റൻ

ഇന്ത്യയ്ക്കെതിരായ പരാജയത്തിന് കാരണം മോശം ബാറ്റിങ് പ്രകടനമാണെന്ന് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ബൗളർമാർ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്നും എന്നാൽ ആ മികവ് പുറത്തെടുക്കാൻ ബാറ്റ്സ്മാന്മാർക്ക് സാധിച്ചില്ലയെന്നും മത്സരശേഷം ഹോൾഡർ പറഞ്ഞു. 125 റൺസിന്റെ ഈ പരാജയത്തോടെ വെസ്റ്റിൻഡീസ് ലോകകപ്പിൽ… Read More »ബൗളർമാരെ കുറ്റപ്പെടുത്താൻ സാധിക്കില്ല, ബാറ്റിങിലും ഫീൽഡിങിലും മെച്ചപ്പെടണം ; വെസ്റ്റിൻഡീസ് ക്യാപ്റ്റൻ

പന്തെറിയുന്നത് കോഹ്ലിയെ പോലെ ബാറ്റ് ചെയ്യുന്നത് ബുംറയെ പോലെ ; വിജയ് ശങ്കറിന് ട്രോൾ മഴ

ലോകകപ്പിലെ തുടർച്ചയായ മോശം പ്രകടനത്തിന് പുറകെ ഇന്ത്യൻ ഓൾറൗണ്ടർ വിജയ് ശങ്കറിന് ആരാധകരുടെ ട്രോൾ മഴ. ശിഖാർ ധവാഎം പരിക്കേറ്റ് പുറത്തായതോടെയാണ് പ്ലേയിങ് ഇലവനിൽ വിജയ് ശങ്കറിന് അവസരം ലഭിച്ചത്. പാകിസ്ഥാനെതിരായ മത്സരത്തിൽ 15 പന്തിൽ 15 റൺസ് നേടിയ ശങ്കർ… Read More »പന്തെറിയുന്നത് കോഹ്ലിയെ പോലെ ബാറ്റ് ചെയ്യുന്നത് ബുംറയെ പോലെ ; വിജയ് ശങ്കറിന് ട്രോൾ മഴ

ധോണിയുടെ മെല്ലെപ്പോക്ക് ; വിരാട് കോഹ്ലിയുടെ പ്രതികരണമിങ്ങനെ

നിരവധി വിമർശനങ്ങളാണ് അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനത്തിന് പുറകെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഏറ്റുവാങ്ങിയത്. സച്ചിൻ ടെണ്ടുൽക്കറടക്കമുള്ള മുൻ താരങ്ങളുടെ ഈ വിമർശനങ്ങൾക്കിടയിലും ധോണിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മധ്യനിരയിൽ എന്തുചെയ്യണമെന്ന് ധോണിയ്ക്ക് അറിയാമെന്നും… Read More »ധോണിയുടെ മെല്ലെപ്പോക്ക് ; വിരാട് കോഹ്ലിയുടെ പ്രതികരണമിങ്ങനെ

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ 125 റൺസിന്റെ തകർപ്പൻ വിജയത്തോടെ തുടർച്ചയായ പത്ത് ഏകദിന മത്സരത്തിൽ ഇന്ത്യയെ ഇന്ത്യയ്ക്ക് പുറത്ത് വിജയത്തിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ചരിത്രനേട്ടത്തിൽ വിരാട് കോഹ്ലി. ഈ ലോകകപ്പിൽ പരാജയമറിയാതെ അഞ്ച് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച കോഹ്ലി ജനുവരിയിൽ ഓസ്‌ട്രേലിയക്കെതിരെ അവരുടെ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെ എറിഞ്ഞൊതുക്കി ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 125 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 269 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 34.2 ഓവറിൽ 143 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 6.2 ഓവറിൽ 16 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ്… Read More »വെസ്റ്റിൻഡീസിനെ എറിഞ്ഞൊതുക്കി ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഫിഫ്റ്റിയുമായി കോഹ്ലിയും ധോണിയും ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസിന് 269 റൺസിന്റെ വിജയലക്ഷ്യം

വെസ്റ്റിൻഡീസിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 268 റൺസ് നേടി. 82 പന്തിൽ 72 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും 61 പന്തിൽ പുറത്താകാതെ 56… Read More »ഫിഫ്റ്റിയുമായി കോഹ്ലിയും ധോണിയും ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസിന് 269 റൺസിന്റെ വിജയലക്ഷ്യം

ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ; ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 20,000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 37 റൺസ് പിന്നിട്ടതോടെയാണ് ഈ ചരിത്രനേട്ടം കോഹ്ലിയെ തേടിയെത്തിയത്. 417 ഇന്നിങ്‌സിൽ നിന്നും 20000 റൺസ് പൂർത്തിയാക്കിയ കോഹ്ലി 453… Read More »ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ; ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് ; സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ബാബർ അസം

ന്യൂസിലാൻഡിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടത്തിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം. 68 ഇന്നിങ്‌സിൽ നിന്നും 3000 റൺസ് പൂർത്തിയാക്കിയ ബാബർ 69 ഇന്നിങ്സിൽ നിന്നും ഈ നേട്ടത്തിലെത്തിയ വെസ്റ്റിൻഡീസ് ഇതിഹാസം… Read More »ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് ; സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ബാബർ അസം

ആ ചരിത്രനേട്ടത്തിനരികെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസിന് വെറും 37 റൺസ് അകലെയാണ് വിരാട് കോഹ്ലി. ഇതുവരെ 19,963 റൺസ് വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും നേടിയിട്ടുണ്ട്. 37 റൺസ് കൂടെ… Read More »ആ ചരിത്രനേട്ടത്തിനരികെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം ; ന്യൂസിലാൻഡിനെ പരാജയപെടുത്തി സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി പാകിസ്ഥാൻ

ബാബർ അസമിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ന്യൂസിലാൻഡിനെതിരെ പാകിസ്ഥാന് ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയം. വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷകൾ പാകിസ്ഥാൻ നിലനിർത്തി. ന്യൂസിലാൻഡ് ഉയർത്തിയ 238 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ പാകിസ്ഥാൻ മറികടന്നു. 127 പന്തിൽ… Read More »തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം ; ന്യൂസിലാൻഡിനെ പരാജയപെടുത്തി സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി പാകിസ്ഥാൻ