Skip to content

അഫ്ഘാനിസ്ഥാനെ പരാജയപെടുത്തി സെമിഫൈനൽ പ്രതീക്ഷകൾ സജീവമാക്കി പാകിസ്ഥാൻ

ആവേശപോരാട്ടത്തിനൊടുവിൽ അഫ്ഘാനിസ്ഥാനെതിരെ പാകിസ്ഥാന് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയം. അഫ്ഘാനിസ്ഥാൻ ഉയർത്തിയ 228 റൺസിന്റെ വിജയലക്ഷ്യം 49.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ പാകിസ്ഥാൻ മറികടന്നു. 54 പന്തിൽ പുറത്താകാതെ 49 റൺസ് നേടിയ ഇമാദ് വാസിമാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. 9 പന്തിൽ 15 റൺസ് നേടിയ വഹാബ് റിയാസ് മികച്ച പിന്തുണ നൽകി. ബാബർ അസം 51 പന്തിൽ 45 റൺസും ഇമാം ഉൾ ഹഖ് 51 പന്തിൽ 36 റൺസും നേടി.

അഫ്ഘാനിസ്ഥാന് വേണ്ടി മുജീബ് ഉർ റഹ്മാനും മൊഹമ്മദ് നബിയും രണ്ട് വിക്കറ്റും രണ്ട് വിക്കറ്റ് വീതവും റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.

വിജയത്തോടെ പോയിന്റ് ടേബിളിൽ ഇംഗ്ലണ്ടിനെ പിന്നിലാക്കി പാകിസ്ഥാൻ നാലാം സ്ഥാനത്തെത്തി.