Skip to content

കൂവാനെത്തിയവർക്ക് മറുപടിയായി സ്റ്റീവ് സ്മിത്തിന്റെ അവിശ്വസനീയ ക്യാച്ച്

ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ അവിശ്വസനീയ ക്യാച്ചുമായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ന്യൂസിലാൻഡ് ഇന്നിങ്സിലെ 35 ആം ഓവറിലാണ് സ്മിത്തിന്റെ ഈ സൂപ്പർമാൻ ക്യാച്ച് പിറന്നത്. സ്റ്റാർക്ക് എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാതം ഫ്ലിക്ക് ചെയ്യുകയും എന്നാൽ ഷോർട്ട് മിഡ് വിക്കറ്റിൽ നിലയുറപ്പിച്ചിരുന്ന സ്റ്റീവ് സ്മിത്ത് വായുവിൽ പറന്ന് ഒറ്റകയ്യാൽ പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു.

https://twitter.com/ICC/status/1145057682778402816?s=19

മത്സരത്തിൽ മാർട്ടിൻ ഗപ്റ്റിലിന്റെ അതിമനോഹരമായ ക്യാച്ചിലൂടെയാണ് ആദ്യ ഇന്നിങ്സിൽ സ്മിത്ത് പുറത്തായത്. എന്നാൽ അതിനെ വെല്ലുന്ന ക്യാച്ചിലൂടെ ന്യൂസിലാൻഡ് വിക്കറ്റ് കീപ്പറെ മടക്കി സ്മിത്ത് മധുരപ്രതികാരം തീർക്കുകയും ചെയ്തു. പതിവ് പോലെ കാണികളിൽ നിന്നും മോശം പ്രതികരണമാണ് സ്മിത്തിന് നേർക്കുണ്ടായത്. സ്മിത്ത് കരയുന്ന മുഖംമൂടി ധരിച്ചായിരുന്നു ചില ന്യൂസിലാൻഡ് ആരാധകർ എത്തിയത് .

ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും ഒരു വിക്കറ്റ് വീഴ്ത്തിയും തകർപ്പൻ ക്യാച്ചിലൂടെയും കൂവാൻ വന്നവർക്ക് സ്മിത്ത് മറുപടി നൽകി.