Skip to content

ബംഗ്ലാദേശിനെതിരായ തോൽവിയുടെ ഞെട്ടൽ മത്സരശേഷവും വിട്ടുപോയില്ല ; ഫാഫ് ഡുപ്ലെസിസ്

ശ്രീലങ്കയെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തി ആശ്വാസ വിജയം നേടിയിരിക്കുകയാണ് സൗത്താഫ്രിക്ക. ടൂർണമെന്റിൽ എട്ട് മത്സരത്തിൽ നിന്നും രണ്ട് വിജയം മാത്രം നേടാനെ സൗത്താഫ്രിക്കയ്ക്ക് സാധിച്ചിട്ടുള്ളൂ. ടൂർണമെന്റിൽ തിരിച്ചടിയായത് ബംഗ്ലാദേശിനെതിരായ പരാജയമായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്. അപ്രതീക്ഷിതമായി ഏറ്റുവാങ്ങിയ ആ തോൽവിയുടെ ഞെട്ടൽ തുടർന്നുള്ള മത്സരങ്ങളിലും വിട്ടുമാറിയില്ലയെന്നും ഡുപ്ലെസിസ് പറഞ്ഞു.

” ഇതൊരു നല്ല മത്സരമായിരുന്നു. കഴിവിനോട് നീതിപുലർത്താൻ മൂന്ന് വിഭാഗത്തിലും ഞങ്ങൾക്ക് സാധിച്ചു. പ്രിട്ടോറിസിനെ ടീമിൽ ഉൾപ്പെടുത്താൻ ഞങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ കോമ്പിനേഷൻ അതിന് അനുവദിച്ചില്ല. എന്നാൽ ഇന്ന് എങ്കിഡിയ്ക്ക് പകരക്കാരനായി എത്തി മികച്ച പ്രകടനം അവൻ പുറത്തെടുത്തു. ഹാഷിം അംല മികച്ച പിന്തുണയാണ് നൽകിയാത്. ഞങ്ങളുടെ കൂട്ടുകെട്ട് വിജയം കൂടുതൽ എളുപ്പമാക്കി എന്നാൽ ടൂർണമെന്റിൽ സ്ഥിരതയോടെ ഇത് ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചില്ല. ” ശ്രീലങ്കയ്ക്കെതിരായ മത്സരശേഷം ഫാഫ് ഡുപ്ലെസിസ് കൂട്ടിച്ചേർത്തു.

നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കെതിരെയാണ് സൗത്താഫ്രിക്കയുടെ അവശേഷിക്കുന്ന മത്സരം.