Skip to content

ലോകകപ്പിൽ നിന്നും വിജയ് ശങ്കർ പുറത്ത് ; പകരക്കാരനായി മായങ്ക് അഗർവാൾ

കാൽവിരലിനേറ്റ പരിക്ക് മൂലം ഇന്ത്യൻ ഓൾ റൗണ്ടർ വിജയ് ശങ്കർ ലോകകപ്പിൽ നിന്നും നിന്നും പുറത്ത്. മായങ്ക് അഗർവാൾ ശങ്കറിന് പകരക്കാരനായി ഇന്ത്യൻ ടീമിലെത്തും. ഓസ്‌ട്രേലിയക്കെതിരെ കഴിഞ്ഞ വർഷം ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അഗർവാൾ ഇതുവരെയും അന്താരാഷ്ട്ര ഏകദിനത്തിൽ കളിച്ചിട്ടില്ല.

ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റിഷാബ് പന്തായിരുന്നു വിജയ് ശങ്കറിന് പകരക്കാരനായി ഇറങ്ങിയത്. ധവാന് പകരം ആദ്യ ഇലവനിൽ സ്ഥാനം നേടിയ ശങ്കറിന് പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് മായങ്ക് അഗർവാൾ കാഴ്ച്ചവെച്ചത്. ഓപണിങ് ബാറ്റ്‌സ്മാൻ ആയതിനാൽ തന്നെ അടുത്ത മത്സരത്തിൽ പന്തിന് തിളങ്ങാൻ സാധിച്ചില്ലയെങ്കിൽ ആദ്യ ഇലവനിൽ അഗർവാൾ ഓപ്പണിങ് ബാറ്റ്സ്മാനായി സ്ഥാനം പിടിച്ചേക്കും അങ്ങനെയെങ്കിൽ കെ എൽ രാഹുലിനെ നാലാം നമ്പറിൽ ഇറക്കാനും ടീമിന് സാധിക്കും.

കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 31 റൺസിനാണ് ഇന്ത്യ പരാജയപെട്ടത്.