Skip to content

തകർപ്പൻ സെഞ്ചുറിയുമായി ബാബർ അസം ; ന്യൂസിലാൻഡിനെ പരാജയപെടുത്തി സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി പാകിസ്ഥാൻ

ബാബർ അസമിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ന്യൂസിലാൻഡിനെതിരെ പാകിസ്ഥാന് ആറ്‌ വിക്കറ്റിന്റെ തകർപ്പൻ വിജയം. വിജയത്തോടെ സെമിഫൈനൽ പ്രതീക്ഷകൾ പാകിസ്ഥാൻ നിലനിർത്തി. ന്യൂസിലാൻഡ് ഉയർത്തിയ 238 റൺസിന്റെ വിജയലക്ഷ്യം 49.1 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ പാകിസ്ഥാൻ മറികടന്നു. 127 പന്തിൽ 101 റൺസ് നേടി പുറത്താകാതെ നിന്ന ബാബർ അസമാണ് പാകിസ്ഥാനെ വിജയത്തിലെത്തിച്ചത്. 76 പന്തിൽ 68 റൺസ് നേടിയ ഹാരിസ് സൊഹൈൽ മികച്ച പിന്തുണ നൽകി.

വിജയത്തോടെ പാകിസ്ഥാൻ ഏഴ് പോയിന്റ് നേടി ബംഗ്ലാദേശിനൊപ്പമെത്തി. ബംഗ്ലാദേശിനും അഫ്ഘാനിസ്ഥാനുമെതിരയാണ് പാകിസ്ഥാന്റെ തുടർന്നുള്ള മത്സരങ്ങൾ. ഈ രണ്ട് മത്സരത്തിൽ വിജയിച്ചാൽ മാത്രമേ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ പാകിസ്ഥാന് സാധിക്കൂ.