Skip to content

ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ; ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 20,000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ 37 റൺസ് പിന്നിട്ടതോടെയാണ് ഈ ചരിത്രനേട്ടം കോഹ്ലിയെ തേടിയെത്തിയത്. 417 ഇന്നിങ്‌സിൽ നിന്നും 20000 റൺസ് പൂർത്തിയാക്കിയ കോഹ്ലി 453 ഇന്നിങ്‌സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിനെയും ബ്രയാൻ ലാറയെയും മറികടന്നാണ് ഏറ്റവും വേഗത്തിൽ അന്താരാഷ്ട്ര 20,000 റൺസ് നേടുന്ന ബാറ്റ്സ്മാനായി മാറിയത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 20,000 റൺസ് നേടിയവർ

വിരാട് കോഹ്ലി – 417 ഇന്നിങ്‌സ്

സച്ചിൻ ടെണ്ടുൽക്കർ/ ബ്രയാൻ ലാറ – 453

റിക്കി പോണ്ടിങ് – 464 ഇന്നിങ്‌സ്

എ ബി ഡിവില്ലിയേഴ്സ് – 483 ഇന്നിങ്‌സ്

ജാക്ക് കാലിസ് – 491 ഇന്നിങ്സ്

രാഹുൽ ദ്രാവിഡ് – 492 ഇന്നിങ്‌സ്