Skip to content

സ്പിന്നർമാരെ നേരിടുന്നതിൽ സഹായിച്ചത് ആ ഇന്ത്യൻ താരം ; ജോണി ബെയർസ്റ്റോ

തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് ഓപണിങ് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ നേടിയത്. 90 പന്തിൽ തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി പൂർത്തിയാക്കിയ ബെയർസ്റ്റോ 109 പന്തിൽ 111 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിൽ ഇന്ത്യൻ സ്പിന്നർമാരായ ചഹാലിനെയും കുൽദീപിനെയും തലങ്ങും വിലങ്ങും ബെയർസ്റ്റോ ബൗണ്ടറി പായിച്ചിരുന്നു. കരിയറിൽ സ്പിന്നർമാർക്കെതിരെ താളം കണ്ടെത്താൻ വിഷമിച്ചിരുന്ന ബെയർസ്റ്റോയുടെ ഈ മിന്നും പ്രകടനത്തിന് പിന്നിൽ ഒരു ഇന്ത്യൻ സാന്നിധ്യമുണ്ട് .

ഐ പി എല്ലിൽ ഹൈദരാബാദിന് വേണ്ടി കളിക്കവെ ടീം ഉപദേശകനും മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മണിനൊപ്പമുള്ള സമങ്ങൾ സ്പിന്നർമാരെ നേരിടാൻ ഒരുപാട് സഹായിച്ചുവെന്ന് മത്സരശേഷം ജോണി ബെയർസ്റ്റോ തന്നെയാണ് തുറന്നുപറഞ്ഞത്. ഇന്ത്യയ്ക്കെതിരെ ബാറ്റിങ്ങിലും ബൗളിങിലും ഫീൽഡിങിലും ഇംഗ്ലണ്ടിന് മികവ് പുലർത്താൻ സാധിച്ചുവെന്നും എന്നാൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിന് മുൻപായി ഇനിയും മെച്ചപ്പെടാനുണ്ടെന്നും ബെയർസ്റ്റോ കൂട്ടിച്ചേർത്തു.