Skip to content

ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം

ശ്രീലങ്കയ്ക്കെതിരെ ഒമ്പത് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി സൗത്താഫ്രിക്ക. ശ്രീലങ്ക ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം 37.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. പുറത്താകാതെ 105 പന്തിൽ 80 റൺസ് നേടിയ ഹാഷിം അംലയും 103 പന്തിൽ 96 റൺസ് നേടിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസുമാണ് സൗത്താഫ്രിക്കയെ വിജയത്തിലെത്തിച്ചത്. ഡീകോക്ക് 15 റൺസ് നേടി പുറത്തായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പ്രിട്ടോറിയസും ക്രിസ് മോറീസും ചേർന്നാണ് തകർത്തത്.

പരാജയത്തോടെ ശ്രീലങ്കയുടെ സെമിഫൈനൽ മോഹങ്ങൾ അവസാനിച്ചു.