Skip to content

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ഈ നേട്ടം

സെമി ഫൈനൽ പ്രതീക്ഷയുമായി ലോർഡ്സിൽ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുമ്പോൾ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ ഏകദിന ക്രിക്കറ്റിൽ 138 ഇന്നിങ്സിൽ നിന്നും 5968 റൺസ് വില്യംസൺ നേടിയിട്ടുണ്ട്. 32 റൺസ് കൂടെ നാളെ നടക്കുന്ന മത്സരത്തിൽ നേടാനായാൽ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന നേട്ടം വില്യംസണ് സ്വന്തമാക്കാം. 141 ഇന്നിങ്‌സിൽ നിന്നും 6000 റൺസ് നേടിയ മുൻ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ വിവിയൻ റിച്ചാർഡ്സാണ് നിലവിൽ ഹാഷിം അംലയ്ക്കും വിരാട് കോഹ്ലിക്കും പുറകിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് പൂർത്തിയാക്കിയ ബാറ്റ്സ്മാൻ.

ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 6000 റൺസ് നേടിയവർ

1. ഹാഷിം അംല – 123 ഇന്നിങ്സ്

2. വിരാട് കോഹ്ലി – 136 ഇന്നിങ്‌സ്

3. വിവിയൻ റിച്ചാർഡസ് – 141 ഇന്നിങ്‌സ്

4. സൗരവ് ഗാംഗുലി – 147 ഇന്നിങ്‌സ്

5. എ ബി ഡിവില്ലിയേഴ്സ് – 147 ഇന്നിങ്സ്

6. മാത്യു ഹെയ്ഡൻ – 154 ഇന്നിങ്‌സ്