Skip to content

തകർപ്പൻ പ്രകടനത്തിന് പിന്നിൽ ഇന്ത്യയ്‌ക്കെതിരായ പരാജയം ; മിച്ചൽ സ്റ്റാർക്ക്

ന്യൂസിലാൻഡിനെ 86 റൺസിന് പരാജയപെടുത്തി വിജയകുതിപ്പ് തുടരുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയുടെ ഈ തകർപ്പൻ പ്രകടനത്തിന് പിന്നിൽ ഇന്ത്യയ്ക്കെതിരായ പരാജയമാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും ആ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഓസ്‌ട്രേലിയക്ക് സാധിച്ചില്ലയെന്നും എന്നാൽ അതിന് ശേഷം നടന്ന മത്സരങ്ങളിൽ മിഡിൽ ഓവറിൽ വിക്കറ്റ് വീഴ്ത്താൻ ഓസ്‌ട്രേലിയക്ക് സാധിച്ചുവെന്നും സ്റ്റാർക്ക് പറഞ്ഞു.

ലോകകപ്പിൽ ഏതൊരു ടീമിനെയും പോലെ സാധ്യതകൾ ഓസ്‌ട്രേലിയക്കുണ്ടെന്നും ജേസൺ ബെഹ്‌റൻഡോർഫ് മികച്ച പ്രകടനമാണ് കഴിഞ്ഞ രണ്ട് മത്സരത്തിലും കാഴ്ച്ചവെച്ചതെന്നും സ്റ്റാർക്ക് കൂട്ടിച്ചേർത്തു.