Skip to content

നീണ്ട 1679 ദിവസങ്ങൾക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് വീഴ്ത്തി സ്റ്റീവ് സ്മിത്ത്

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ വിക്കറ്റ് നേടി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ വിക്കറ്റാണ് സ്റ്റീവ് സ്മിത്ത് നേടിയത്. ഇതിന് മുൻപ് 2014 നവംബറിൽ സൗത്താഫ്രിക്കയ്ക്കെതിരെയാണ് സ്റ്റീവ് സ്മിത്ത് വിക്കറ്റ് വീഴ്ത്തിയത്. ഡേവിഡ് മില്ലറെയായിരുന്നു ആ മത്സരത്തിൽ സ്മിത്ത് പുറത്താക്കിയത്. ഗ്രാൻഡ്ഹോമിന്റെ ഉൾപ്പടെ 28 വിക്കറ്റുകൾ ഇതുവരെ ഏകദിന ക്രിക്കറ്റിൽ നിന്നും നേടുയിട്ടുണ്ട്.

മത്സരത്തിൽ 86 റൺസിന്റെ തകർപ്പൻ വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കി. 9.4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കാണ് ന്യൂസിലാൻഡിനെ തകർത്തത്.