Skip to content

രോഹിത് ശർമ്മയുടെ സെഞ്ചുറി പാഴായി ; ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന് 31 റൺസിന്റെ തകർപ്പൻ വിജയം

ഇന്ത്യയെ 31 റൺസിന് പരാജയപെടുത്തി സെമിഫൈനൽ സാധ്യതകൾ സജീവമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 338 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 306 റൺസ് നേടാനെ സാധിച്ചുള്ളൂ. സെഞ്ചുറി നേടിയ രോഹിത് ശർമ്മയും ഫിഫ്റ്റി നേടിയ വിരാട് കോഹ്ലിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. രോഹിത് ശർമ്മ 109 പന്തിൽ 102 റൺസും വിരാട് കോഹ്ലി 76 പന്തിൽ 66 റൺസും നേടി പുറത്തായി. റിഷാബ് പന്ത് 29 പന്തിൽ 32 റൺസും ഹർദിക് പാണ്ഡ്യ 33 പന്തിൽ 45 റൺസും എം എസ് ധോണി 31 പന്തിൽ 41 റൺസും നേടി.

പത്തോവറിൽ 55 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലിയാം പ്ലങ്കറ്റാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ക്രിസ് വോക്‌സ് 58 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.