Skip to content

പന്തെറിയുന്നത് കോഹ്ലിയെ പോലെ ബാറ്റ് ചെയ്യുന്നത് ബുംറയെ പോലെ ; വിജയ് ശങ്കറിന് ട്രോൾ മഴ

ലോകകപ്പിലെ തുടർച്ചയായ മോശം പ്രകടനത്തിന് പുറകെ ഇന്ത്യൻ ഓൾറൗണ്ടർ വിജയ് ശങ്കറിന് ആരാധകരുടെ ട്രോൾ മഴ. ശിഖാർ ധവാഎം പരിക്കേറ്റ് പുറത്തായതോടെയാണ് പ്ലേയിങ് ഇലവനിൽ വിജയ് ശങ്കറിന് അവസരം ലഭിച്ചത്. പാകിസ്ഥാനെതിരായ മത്സരത്തിൽ 15 പന്തിൽ 15 റൺസ് നേടിയ ശങ്കർ രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. തുടർന്ന് അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ 41 പന്തിൽ 29 റൺസ് നേടി പുറത്തായ വിജയ് ശങ്കർ വെസ്റ്റിൻഡീസിനെതിര 19 പന്തിൽ 14 റൺസ് നേടിയാണ് പുറത്തായത്.

https://twitter.com/PushprajZala/status/1144227173890314240?s=19

https://twitter.com/akshay14793/status/1144230901670301698?s=19

https://twitter.com/mohdsalman064/status/1144213573884764160?s=19

https://twitter.com/SmolChopra/status/1144243884848926720?s=19

നാലാം നമ്പറിൽ കെ എൽ രാഹുൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനിടെയാണ് ധവാൻ പരിക്കേറ്റ് പുറത്തായത്. തുടർന്ന് കെ എൽ രാഹുൽ രോഹിത് ശർമ്മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുകയും നാലാം നമ്പർ ബാറ്റ്സ്മാൻ സ്ഥാനം വിജയ് ശങ്കറിന് കൈമാറുകയും ചെയ്തു. വിജയ് ശങ്കറിനെ മാറ്റി ദിനേശ് കാർത്തിക്കിനോ റിഷാബ് പന്തിനോ അവസരം നൽകണമെന്നാണ് ആരാധകരുടെ ആവശ്യം.