Skip to content

വെസ്റ്റിൻഡീസിനെ എറിഞ്ഞൊതുക്കി ; ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 125 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 269 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 34.2 ഓവറിൽ 143 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 6.2 ഓവറിൽ 16 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് ഷാമിയാണ് വെസ്റ്റിൻഡീസിന്റെ നടുവടിച്ചത്. ജസ്പ്രീത് ബുംറയും യുസ്വേന്ദ്ര ചഹാലും രണ്ട് വിക്കറ്റ് വീതവും ഹർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഒരു വിക്കറ്റ് വീതവും നേടി. വെസ്റ്റിൻഡീസ് നിരയിൽ ആർക്കും തന്നെ താളം കണ്ടെത്താൻ സാധിച്ചില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 82 പന്തിൽ 72 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 61 പന്തിൽ 56 റൺസ് നേടിയ എം എസ് ധോണിയും 38 പന്തിൽ 48 റൺസ് നേടിയ ഹർദിക് പാണ്ഡ്യയും ചേർന്നാണ് മികച്ച സ്കോറിൽ എത്തിച്ചത്. വിജയത്തോടെ ഇന്ത്യ സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു.