Skip to content

ഫിഫ്റ്റിയുമായി കോഹ്ലിയും ധോണിയും ഇന്ത്യയ്ക്കെതിരെ വെസ്റ്റിൻഡീസിന് 269 റൺസിന്റെ വിജയലക്ഷ്യം

വെസ്റ്റിൻഡീസിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 268 റൺസ് നേടി. 82 പന്തിൽ 72 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും 61 പന്തിൽ പുറത്താകാതെ 56 റൺസ് നേടിയ എം എസ് ധോണിയുടെയും അർധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോർ ഇന്ത്യ നേടിയത്. ഹർദിക് പാണ്ഡ്യ 38 പന്തിൽ 48 റൺസും കെ എൽ രാഹുൽ 64 പന്തിൽ 48 റൺസും നേടി പുറത്തായി.

വെസ്റ്റിൻഡീസിന് വേണ്ടി കേമർ റോച്ച് മൂന്ന് വിക്കറ്റും ക്യാപ്റ്റൻ ജേസൺ ഹോൾഡർ, ഷെൽഡൻ കോട്രൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി