Skip to content

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി വിരാട് കോഹ്ലി

ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ 125 റൺസിന്റെ തകർപ്പൻ വിജയത്തോടെ തുടർച്ചയായ പത്ത് ഏകദിന മത്സരത്തിൽ ഇന്ത്യയെ ഇന്ത്യയ്ക്ക് പുറത്ത് വിജയത്തിലെത്തിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ചരിത്രനേട്ടത്തിൽ വിരാട് കോഹ്ലി. ഈ ലോകകപ്പിൽ പരാജയമറിയാതെ അഞ്ച് മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച കോഹ്ലി ജനുവരിയിൽ ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ നടന്ന ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരത്തിലും തുടർന്ന് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ പരാജയപെട്ടെങ്കിലും ആ മത്സരത്തിൽ രോഹിത് ശർമ്മയായിരുന്നു ഇന്ത്യയെ നയിച്ചത്.

ഇതാദ്യമായാണ് ഏഷ്യയ്ക്ക് പുറത്ത് ഒരു ക്യാപ്റ്റൻ ഇന്ത്യയെ തുടർച്ചയായ പത്ത് മത്സരത്തിൽ വിജയത്തിലെത്തിക്കുന്നത്. തന്റെ ക്യാപ്റ്റൻസിയെ വിമർശിച്ചവർക്ക് അതേ നാണയത്തിൽ മറുപടി നൽകികൊണ്ടിരിക്കുകയാബ് കിങ് കോഹ്ലി.