Skip to content

സെഞ്ചുറിയുമായി അവിഷ്കാ ഫെർണാണ്ടോ ; വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ

അവിഷ്കാ ഫെർണാണ്ടോയുടെ തകർപ്പൻ സെഞ്ചുറി മികവിൽ വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 338 റൺസ് നേടി. 103 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സുമടക്കം 104 റൺസ് നേടിയാണ് ഫെർണാണ്ടോ പുറത്തായത്. മികച്ച തുടക്കമാണ് കരുണരത്നെയും കുശാൽ പെരേരയും ചേർന്ന് ശ്രീലങ്കയ്ക്ക് നൽകിയത്. ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 93 റൺസ് കൂട്ടിച്ചേർത്തു. കരുണരത്നെ 48 പന്തിൽ 32 റൺസും കുശാൽ പെരേര 51 പന്തിൽ 64 റൺസും നേടി. 41 പന്തിൽ 39 റൺസ് നേടിയ കുശാൽ പെരേര, 33 പന്തിൽ 45 റൺസ് നേടിയ തിരിമാനെ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

വെസ്റ്റിൻഡീസിന് വേണ്ടി ക്യാപ്റ്റൻ ജേസൺ ഹോൾഡർ രണ്ട് വിക്കറ്റും കോട്രൽ, ഒഷെയ്ൻ തോമസ്, ഫാബിയൻ അലൻ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.