Skip to content

ലോകകപ്പിൽ ഏറ്റവും കൂടുതൽ അഞ്ച് വിക്കറ്റ് നേട്ടം ; ചരിത്രനേട്ടത്തിൽ മിച്ചൽ സ്റ്റാർക്ക്

ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന ചരിത്രനേട്ടത്തിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക്. ന്യൂസിലാൻഡിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഈ റെക്കോർഡ് സ്റ്റാർക്ക് സ്വന്തം പേരിൽ കുറിച്ചത്. മത്സരത്തിൽ 9.4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ സ്റ്റാർക്ക് വീഴ്ത്തിയിരുന്നു. ലോകകപ്പിലെ സ്റ്റാർക്കിന്റെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

2015 ൽ ന്യൂസിലാൻഡിനെതിരെ ഒമ്പത് ഓവറിൽ 28 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ സ്റ്റാർക്ക് ഈ ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ 46 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

രണ്ട് ലോകകപ്പിൽ നിന്നും ഇതുവരെ 46 വിക്കറ്റുകൾ നേടിയ സ്റ്റാർക്ക് ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ആറാമത്തെ ബൗളറാണ്.