Skip to content

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് ; സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെ പിന്നിലാക്കി ബാബർ അസം

ന്യൂസിലാൻഡിനെതിരായ തകർപ്പൻ സെഞ്ചുറിയോടെ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടത്തിൽ പാകിസ്ഥാൻ ബാറ്റ്സ്മാൻ ബാബർ അസം. 68 ഇന്നിങ്‌സിൽ നിന്നും 3000 റൺസ് പൂർത്തിയാക്കിയ ബാബർ 69 ഇന്നിങ്സിൽ നിന്നും ഈ നേട്ടത്തിലെത്തിയ വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സിനെയാണ് പിന്നിലാക്കിയത്. വെറും 57 ഇന്നിങ്സിൽ നിന്നും 3000 റൺസ് നേടിയ ഹാഷിം അംലയാണ് ബാബർ അസമിന് മുൻപിലുള്ളത്.

ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 3000 റൺസ് നേടിയവർ ( ഇന്നിങ്സ് )

ഹാഷിം അംല – 57

ബാബർ അസം – 68

വിവിയൻ റിച്ചാർഡ്‌സ് – 69

ഗോർഡൻ ഗ്രീനിഡ്ജ് – 72

ഗാരി ക്രിസ്റ്റൻ – 72

ശിഖാർ ധവാൻ – 72

ജോ റൂട്ട് – 72

കെയ്ൻ വില്യംസൺ – 73

ഡീകോക്ക് – 74

വിരാട് കോഹ്ലി – 75