Skip to content

ബൗളർമാരെ കുറ്റപ്പെടുത്താൻ സാധിക്കില്ല, ബാറ്റിങിലും ഫീൽഡിങിലും മെച്ചപ്പെടണം ; വെസ്റ്റിൻഡീസ് ക്യാപ്റ്റൻ

ഇന്ത്യയ്ക്കെതിരായ പരാജയത്തിന് കാരണം മോശം ബാറ്റിങ് പ്രകടനമാണെന്ന് വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡർ. ബൗളർമാർ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്നും എന്നാൽ ആ മികവ് പുറത്തെടുക്കാൻ ബാറ്റ്സ്മാന്മാർക്ക് സാധിച്ചില്ലയെന്നും മത്സരശേഷം ഹോൾഡർ പറഞ്ഞു. 125 റൺസിന്റെ ഈ പരാജയത്തോടെ വെസ്റ്റിൻഡീസ് ലോകകപ്പിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു.

” ഈ പിച്ചിൽ മികച്ച പ്രകടനമാണ് ബൗളർമാർ കാഴ്ച്ചവെച്ചത്. ഞങ്ങളെ തോൽപ്പിച്ചത് മോശം ബാറ്റിങ് പ്രകടനമായിരുന്നു. ഒപ്പം എം എസ് ധോണിയുടെ സ്റ്റമ്പിങ് അവസരം നഷ്ട്ടപെടുത്തിയതും നിർണായകമായി. ഈ ടൂർണമെന്റിൽ ബൗളർമാർ അവരുടെ ജോലി ഭംഗിയായി ചെയ്തു. എന്നാൽ ഫീൽഡിങിൽ അവർക്ക് മതിയായ പിന്തുണ നൽകാൻ ഞങ്ങൾക്ക് സാധിച്ചില്ല. ബാറ്റിങിലും സ്ഥിരത പുലർത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. ” ഹോൾഡർ പറഞ്ഞു.