Skip to content

ക്യാപ്റ്റൻസിയിലും കിംഗ്‌ ; ഏഷ്യയ്ക്ക് പുറത്ത് തുടർച്ചയായി 10 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ

പരാജയം എന്തെന്നറിയാതെ ലോകകപ്പിൽ ജൈത്രയാത്ര തുടരുകയാണ് വിരാട് കോഹ്‌ലിയും കൂട്ടരും . 6 മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒരു സമനിലയും 5 വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് .അതേ സമയം വെസ്റ്റ് ഇൻഡീസിനെതിരായ ഇന്നലത്തെ വിജയത്തോടെ ഏകദിനത്തിൽ ഏഷ്യയ്ക്ക് പുറത്ത് തുടർച്ചയായി 10 മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ഇന്ത്യൻ നായകനെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി .

കഴിഞ്ഞ വർഷം നവംബറിൽ നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിൽ 2 ഏകദിന വിജയവും , പിന്നാലെ ന്യൂസിലാൻഡ് പര്യടനത്തിൽ തുടർച്ചയായ 3 വിജയവും , ലോകകപ്പിലെ തുടർച്ചയായ 5 വിജയവും ചേർന്നാണ് ഈ അപൂർവ നേട്ടം .