Skip to content

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുക ഈ ജേഴ്സി ധരിച്ച്

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുക എവേ ജേഴ്സിധരിച്ചായിരിക്കുമെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ബിസിസിഐ ഒഫീഷ്യൽ സ്പോൺസർമാരായ നൈക്കി. ഇതാദ്യമായാണ് പാരമ്പര്യ നീലനിറത്തിൽ നിന്നും മാറി മറ്റൊരു ജേഴ്സി ധരിച്ച് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഓറഞ്ചും കടുംനീലത്തിലുമാണ് ജേഴ്സി രൂപകല്പന ചെയ്തിരിക്കുന്നത്. .

ലോകകപ്പിന് മുൻപായാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ രണ്ടു ജേഴ്സിയെന്ന ആശയം കൊണ്ടുവന്നത്. ഒരേനിറമുള്ള ജേഴ്സി രണ്ടു ടീമുകൾ ഒരേ മത്സരത്തിൽ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ആതിഥേയരായതിനാൽ ഇംഗ്ലണ്ടിന് മറ്റൊരു ജേഴ്സിയുടെ ആവശ്യമില്ല എന്നാൽ ഒരേയൊരു ജേഴ്സി മാത്രമാകും ഇംഗ്ലണ്ടിനുണ്ടാവുക. ഇംഗ്ലണ്ടിന്റെ ജേഴ്സിയുടെ നിറവും നീലയായതിനാൽ ഇന്ത്യയ്ക്ക് മറ്റൊരു നിറമുള്ള ജേഴ്സി കണ്ടെത്തേണ്ടിവരും. അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ ഓറഞ്ച് ജേഴ്സി അണിയുന്നത്.

ശ്രീലങ്ക, സൗത്താഫ്രിക്ക, അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾക്കാണ് ഇന്ത്യയെ കൂടാതെ ഈ ലോകകപ്പിൽ ബദൽ ജേഴ്സിയുള്ളത്.