Skip to content

Mushfiqur Rahim

കൈകൊണ്ട് പന്ത് തട്ടിമാറ്റി !! വിചിത്ര രീതിയിൽ പുറത്തായി മുഷ്ഫിഖുർ റഹിം : വീഡിയോ

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിചിത്ര രീതിയിൽ പുറത്തായി ബംഗ്ളാദേശിൻ്റെ സീനിയർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം. മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. ജാമിസൻ എറിഞ്ഞ നാൽപ്പത്തിയൊന്നാം ഓവറിലായിരുന്നു ഈ വിചിത്രമായ പുറത്താകൽ നടന്നത്. ഓവറിലെ നാലാം പന്തിൽ… Read More »കൈകൊണ്ട് പന്ത് തട്ടിമാറ്റി !! വിചിത്ര രീതിയിൽ പുറത്തായി മുഷ്ഫിഖുർ റഹിം : വീഡിയോ

സെഞ്ചുറി നേടിയാൽ ബ്രാഡ്മാനുമായി അവരെന്നെ താരതമ്യം ചെയ്യുന്നു, റൺസ് നേടിയില്ലെങ്കിൽ, ബംഗ്ലാദേശിൽ അനുഭവിക്കുന്ന സമ്മർദ്ദത്തെ കുറിച്ച് മുഷ്ഫിഖുർ റഹിം

സെഞ്ചുറി നേടിയാൽ ബംഗ്ലാദേശിലെ ക്രിക്കറ്റ് ആരാധകർ തന്നെ ഡോൺ ബ്രാഡ്മാനുമായാണ് താരതമ്യം ചെയ്യുന്നതെന്ന് ബംഗ്ലാദേശ് സീനിയർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം. ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ ശേഷം സംസാരിക്കവെയാണ് ബംഗ്ലാദേശ് ആരാധകരെ കുറിച്ച്… Read More »സെഞ്ചുറി നേടിയാൽ ബ്രാഡ്മാനുമായി അവരെന്നെ താരതമ്യം ചെയ്യുന്നു, റൺസ് നേടിയില്ലെങ്കിൽ, ബംഗ്ലാദേശിൽ അനുഭവിക്കുന്ന സമ്മർദ്ദത്തെ കുറിച്ച് മുഷ്ഫിഖുർ റഹിം

ഇത് അഭിമാനനേട്ടം, ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ഇന്ത്യൻ താരം ദിനേശ് കാർത്തിക്

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കിയ ബംഗ്ലാദേശ് ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ദിനേശ് കാർത്തിക്. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ ഡി കെ പ്രശംസിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 5000… Read More »ഇത് അഭിമാനനേട്ടം, ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ഇന്ത്യൻ താരം ദിനേശ് കാർത്തിക്

അന്ന് മുഷ്ഫിഖുർ റഹിമിന് പിഴച്ചതെവിടെ, ഹാർദിക് പാണ്ഡ്യ പറയുന്നു

2016 ടി20 ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ നാടകീയ മത്സരത്തെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. മത്സരത്തിലെ അവസാന ഓവറിൽ 11 റൺസ് വേണമെന്നിരിക്കെ ഹാർദിക് പാണ്ഡ്യയെയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ പന്തെറിയാൻ തിരഞ്ഞെടുത്തത്. ആദ്യ പന്തിൽ മഹമ്മദുള്ള സിംഗിൾ നേടിയപ്പോൾ തുടർന്നുള്ള… Read More »അന്ന് മുഷ്ഫിഖുർ റഹിമിന് പിഴച്ചതെവിടെ, ഹാർദിക് പാണ്ഡ്യ പറയുന്നു

ജോസ് ബട്ട്ലറുടെ പാത പിന്തുടർന്ന് മുഷ്ഫിഖുർ റഹിമും

കൊവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധനസഹായം കണ്ടെത്തുന്നതായി ബാറ്റ് ലേലം ചെയ്യാനൊരുങ്ങി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഷ്ഫിഖുർ റഹിം. 2013 ൽ ശ്രീലങ്കയ്ക്കെതിരെ ഡബിൾ സെഞ്ചുറി നേടിയ മത്സരത്തിൽ ഉപയോഗിച്ച ബാറ്റാണ് മുഷ്ഫിഖുർ റഹിം ലേലം ചെയ്യാനൊരുങ്ങുന്നത്. ലേലത്തിൽ… Read More »ജോസ് ബട്ട്ലറുടെ പാത പിന്തുടർന്ന് മുഷ്ഫിഖുർ റഹിമും

രക്ഷകനായി മുഷ്ഫിഖുർ റഹിം ; ബംഗ്ലാദേശ് പൊരുതാവുന്ന സ്കോറിൽ

മുഷ്ഫിഖുർ റഹിമിന്റെ ഒറ്റയാൾ ബാറ്റിങ് മികവിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ ബംഗ്ലാദേശ് 238 റൺസ് നേടി. ഒരു ഘട്ടത്തിൽ 88 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു ബംഗ്ലാദേശ്… Read More »രക്ഷകനായി മുഷ്ഫിഖുർ റഹിം ; ബംഗ്ലാദേശ് പൊരുതാവുന്ന സ്കോറിൽ