Skip to content

ഇത് അഭിമാനനേട്ടം, ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ഇന്ത്യൻ താരം ദിനേശ് കാർത്തിക്

ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കിയ ബംഗ്ലാദേശ് ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിമിനെ പ്രശംസിച്ച് ദിനേശ് കാർത്തിക്. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ചരിത്രനേട്ടം കുറിച്ച മുഷ്ഫിഖുർ റഹിമിനെ ഡി കെ പ്രശംസിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് നേടുന്ന ആദ്യ ബംഗ്ലാദേശി ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം ഈ നാഴികക്കല്ല് പിന്നിട്ടതോടെ മുഷ്ഫിഖുർ റഹിം നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ 282 പന്തിൽ 105 റൺസ് നേടിയാണ് താരം പുറത്തായത്.

( Picture Source : Twitter )

” ഏതൊരു ബാറ്ററെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് ക്രിക്കറ്റിൽ 5000 റൺസ് നേടുകയെന്നത് അഭിമാനനേട്ടമാണ്. അവൻ നേടിയതാകട്ടെ അതിശയകരമായ നേട്ടവും. നിങ്ങൾ ഒരു നേട്ടത്തിൽ ആദ്യമെത്തുമ്പോൾ അത് തീർച്ചയായും അഭിമാനിക്കാവുന്ന കാര്യമാണ്. ധാരാളം ചെറുപ്പക്കാർ അവനെ അനുകരിക്കാൻ ശ്രമിക്കുകയും ഒരു കളിക്കാരൻ എന്ന നിലയിൽ അവൻ്റെ പ്രകടങ്ങളെ ആസ്വദിക്കുകയും ചെയ്യുന്നു. ”

” വളരെയധികം സ്ഥിരത അവനുണ്ട്, ബംഗ്ലാദേശിന് പുറത്തും റൺസ് നേടുവാൻ അവന് സാധിച്ചു. വളരെകാലം രാജ്യത്തെ നയിച്ച അവൻ ഈ കാലയളവിൽ ഒരുപാട് യോഗ്യതകൾ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ നേട്ടത്തിൽ അവന് ഏറെ അഭിമാനിക്കാം. ” ദിനേശ് കാർത്തിക് പറഞ്ഞു.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ 81 മത്സരങ്ങളിൽ നിന്നും 36.50 ശരാശരിയിൽ 5037 റൺസ് മുഷ്ഫിഖുർ റഹിം നേടിയിട്ടുണ്ട്. 4981 റൺസ് നേടിയ തമിം ഇഖ്ബാലും 4055 റൺസ് നേടിയ ഷാക്കിബ് അൽഹസനുമാണ് ഏറ്റവും കൂടുതൽ ടെസ്റ്റ് റൺസ് നേടിയ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ മുഷ്ഫിഖുർ റഹിമിന് പുറകിലുള്ളത്.

( Picture Source : Twitter )