Skip to content

രക്ഷകനായി മുഷ്ഫിഖുർ റഹിം ; ബംഗ്ലാദേശ് പൊരുതാവുന്ന സ്കോറിൽ

മുഷ്ഫിഖുർ റഹിമിന്റെ ഒറ്റയാൾ ബാറ്റിങ് മികവിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ ബംഗ്ലാദേശ് 238 റൺസ് നേടി. ഒരു ഘട്ടത്തിൽ 88 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു ബംഗ്ലാദേശ് 110 പന്തിൽ പുറത്താകാതെ 98 റൺസ് നേടിയ മുഷ്ഫിഖുർ റഹിമിന്റെ മികവിൽ തിരിച്ചെത്തിയത്. 49 പന്തിൽ 43 റൺസ് നേടിയ മേഹിദി ഹസൻ റഹിമിന് മികച്ച പിന്തുണ നൽകി.

ശ്രീലങ്കയ്ക്ക് വേണ്ടി നുവാൻ പ്രദീപ്, ഇസുറു ഉഡാന, അഖില ധനഞ്ചയ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്ക വിജയിച്ചിരുന്നു.