Skip to content

ജോസ് ബട്ട്ലറുടെ പാത പിന്തുടർന്ന് മുഷ്ഫിഖുർ റഹിമും

കൊവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധനസഹായം കണ്ടെത്തുന്നതായി ബാറ്റ് ലേലം ചെയ്യാനൊരുങ്ങി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഷ്ഫിഖുർ റഹിം. 2013 ൽ ശ്രീലങ്കയ്ക്കെതിരെ ഡബിൾ സെഞ്ചുറി നേടിയ മത്സരത്തിൽ ഉപയോഗിച്ച ബാറ്റാണ് മുഷ്ഫിഖുർ റഹിം ലേലം ചെയ്യാനൊരുങ്ങുന്നത്.

ലേലത്തിൽ നിന്നും ലഭിക്കുന്ന തുക പൂർണമായും പാവപ്പെട്ടവർക്ക് വേണ്ടിയായിരിക്കുമെന്നും കഴിവുള്ള എല്ലാവരും ഈ ലേലത്തിൽ പങ്കെടുക്കണമെന്നും മുഷ്ഫിഖുർ റഹിം പറഞ്ഞു.

നേരത്തെ പാവപ്പെട്ടവരെ സഹായിക്കാൻ കളിക്കാർ മുന്നോട്ട് വരണമെന്ന് മുൻ ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസൻ അഭ്യർത്ഥിച്ചിരുന്നു.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണത്തിനായി 2019 ഏകദിന ലോകകപ്പ് ഫൈനലിൽ അണിഞ്ഞ ജേഴ്‌സിയാണ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ ലേലത്തിന് വെച്ചത്. ലേലത്തിൽ 6,5000 പൗണ്ടിനാണ് ജേഴ്‌സി വിറ്റുപോയത്.