Skip to content

ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പൂർത്തിയാക്കി മുഷ്ഫിഖുർ റഹിം

ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പൂർത്തിയാക്കി ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിഖുർ റഹിം. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് ഈ നാഴികക്കല്ല് മുഷ്ഫിഖുർ റഹിം താണ്ടിയത്. ഏകദിന ക്രിക്കറ്റിൽ 6000 റൺസ് നേടുന്ന മൂന്നാമത്തെ ബംഗ്ലാദേശ് ബാറ്റ്സ്മാനാണ് മുഷ്ഫിഖുർ. തമീം ഇക്ബാൽ, ഷാക്കിബ് അൽ ഹസൻ എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയ ബംഗ്ലാദേശ് ബാറ്റ്സ്മാൻ.

മത്സരത്തിൽ പുറത്താകാതെ 110 പന്തിൽ 98 റൺസ് നേടിയ മുഷ്ഫിഖുർ റഹിമിന്റെ മികവിൽ പൊരുതാവുന്ന സ്കോറിൽ എത്തിയെങ്കിലും വിജയം കണ്ടെത്താൻ സാധിച്ചില്ല. ഏഴ് വിക്കറ്റിന്റെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ ശ്രീലങ്ക സ്വന്തമാക്കി. നീണ്ട 44 മാസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ശ്രീലങ്ക സ്വന്തം നാട്ടിൽ ഏകദിന പരമ്പര വിജയിക്കുന്നത്.