Skip to content

ടി20യിൽ ആയിരം റൺസും 100 വിക്കറ്റും ചരിത്രനേട്ടം സ്വന്തമാക്കി എലിസ് പെറി

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ആയിരം റൺസും 100 വിക്കറ്റും നേടുന്ന ആദ്യ പ്ലേയറെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ എലിസ് പെറി. പുരുഷ താരങ്ങൾക്ക് വരെ നേടാൻ സാധിക്കാത്ത ചരിത്രനേട്ടമാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തോടെ പെറി സ്വന്തം പേരിൽ കുറിച്ചത്. അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് നേടുന്ന അഞ്ചാമത്തെ ഓസ്‌ട്രേലിയൻ വനിതാതാരം കൂടിയാണ് എലിസ് പെറി.

മത്സരത്തിൽ 39 പന്തിൽ പുറത്താകാതെ 49 റൺസ് പെറി പ്ലേയർ ഓഫ് ദി മാച്ചും സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ രണ്ട് മത്സരത്തിലും ഒരേയൊരു ടെസ്റ്റ് മത്സരത്തിലും പ്ലേയർ ഓഫ് ദി മാച്ച് എലിസ് പെറിയായിരുന്നു.

അന്താരാഷ്ട്ര ടി20യിൽ ഇതുവരെ 104 മത്സരങ്ങൾ കളിച്ച പെറി 60 ഇന്നിങ്‌സിൽ നിന്നും 28.71 ശരാശരിയിൽ 1005 റൺസും 18.90 ബൗളിങ് ശരാശരിയിൽ 103 വിക്കറ്റും നേടിയിട്ടുണ്ട്.

മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ ഓസ്‌ട്രേലിയ ടി20 പരമ്പര സ്വന്തമാക്കുകയും ചെയ്തു.