Skip to content

ബാൻക്രോഫ്റ്റിന് പകരക്കാരനായി പീറ്റർ ഹൻഡ്‌സ്കോംബിനെ ടീമിലെത്തിച്ച് ഡർഹാം

കാമെറോൺ ബാൻക്രോഫ്റ്റിന് പകരക്കാരനായി ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പീറ്റർ ഹാൻഡ്‌സ്കോംബിനെ ടീമിലെത്തിച്ച് ഡർഹാം ക്രിക്കറ്റ്. ആഷസ് ടീമിൽ തിരഞ്ഞെടുക്കപെട്ടതിനെ തുടർന്നാണ് ബാൻക്രോഫ്റ്റ് ടീമിൽ നിന്നും മടങ്ങിയത്. ഇംഗ്ലീഷ് ആഭ്യന്തര സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽ ഹാൻഡ്‌സ്കോംബ് ബാൻക്രോഫ്‌റ്റിന് പകരക്കാരനായി കളിക്കും.

മൂന്ന് ഫോർമാറ്റിലും ഓസ്‌ട്രേലിയക്ക് വേണ്ടി ജേഴ്സിയണിഞ്ഞ പീറ്റർ ഹാൻഡ്‌സ്കോംബിന് ആഷസ് ടീമിലിടം നേടാൻ സാധിച്ചിരുന്നില്ല. ലോകകപ്പ് ടീമിൽ നിന്നും താരത്തെ ഒഴിവാക്കിയിരുന്നുവെങ്കിലും പരിക്കേറ്റ ഉസ്‌മാൻ ഖവാജയ്ക്ക് പകരക്കാരനായി ടീമിലെത്തി ഹാൻഡ്‌സ്കോംബ് സെമിഫൈനലിൽ കളിച്ചിരുന്നു.